കാസര്‍കോട്: ജില്ലയിലെ മൂന്നു ഗ്രാമപഞ്ചായത്തു വാര്‍ഡുകളില്‍ തദ്ദേശ വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് ഫെബ്രു: 24നു നടക്കും. ഈ വാര്‍ഡുകളുള്‍പ്പെടെ സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് അന്നാണ്.
കാസര്‍കോട്ട്, മടിക്കൈ പഞ്ചായത്ത് എട്ടാം വാര്‍ഡായ കോളിക്കുന്ന്, കോടോം ബേളൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡായ അയറോട്ട്, കയ്യൂര്‍-ചീമേനി പഞ്ചായത്ത് ഏഴാം വാര്‍ഡായ പള്ളിപ്പാറ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വയനാട് ഒഴികെയുള്ള സംസ്ഥാനത്തെ 13 ജില്ലകളിലെ ഒരു കോര്‍പ്പറേഷന്‍ വാര്‍ഡ്, രണ്ടു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്നു മുനിസിപ്പല്‍ വാര്‍ഡുകള്‍, 24 പഞ്ചായത്തു വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും. ഫെബ്രുവരി ആറു വരെ പത്രിക സമര്‍പ്പിക്കാം.
