കണ്ണൂര്‍: ഉത്സവം കണ്ട് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തില്‍ ഐടിഐ വിദ്യാര്‍ത്ഥി മരിച്ചു. സുഹൃത്തിനു ഗുരുതര പരിക്ക്. കണ്ണൂരിലെ സ്വകാര്യ ഐടിഐയിലെ വിദ്യാര്‍ത്ഥിയായ കാടാച്ചിറയിലെ വൈഷ്ണവ് സന്തോഷ്(21) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്ത് പ്രത്യുദിനു പരിക്കേറ്റു. ഇയാളെ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. വലിയമുറ്റം ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുത്ത് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വൈഷ്ണവും സുഹൃത്തും. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സന്തോഷ്-ഷൈബ ദമ്പതികളുടെ മകനാണ് വൈഷ്ണവ്. സഹോദരി: വൈഡൂര്യ.
