മുംബൈ: മുംബൈ സിദ്ധിവിനായക ക്ഷേത്രത്തില്‍ ദര്‍ശനത്തിനു എത്തുന്നവര്‍ക്ക് പുതിയ ഡ്രസ് കോഡ് ഏര്‍പ്പെടുത്തി. കീറിയ ജീന്‍സും ശരീരഭാഗങ്ങള്‍ പുറത്തു കാണുന്ന തരത്തിലുള്ള വസ്ത്രങ്ങളും ധരിച്ചെത്തുന്നവരെ ഇനി മുതല്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനു അനുവദിക്കില്ലെന്നു ക്ഷേത്രം അധികൃതര്‍ അറിയിച്ചു. ഈശ്വര വിശ്വാസത്തിനും ക്ഷേത്രത്തിന്റെ പവിത്രതയ്ക്കും കോട്ടം വരുത്തുന്ന രീതിയില്‍ വസ്ത്രം ധരിച്ചെത്തുന്നവരെ വിലക്കുന്നതിനാണ് ഡ്രസ് കോഡ് കൊണ്ടുവന്നതെന്നു അധികൃതര്‍ കൂട്ടിച്ചേര്‍ത്തു
