യുപിയില്‍ ജൈന മഹോത്സവവേദി തകര്‍ന്നു 7 മരണം; 60 പേര്‍ക്കു പരിക്ക്

ലക്നൗ: യുപിയില്‍ ജൈനമത വിശ്വാസികളുടെ പ്രമുഖ ആഘോഷമായ ലഡ്ഡു മഹോത്സവത്തിന്റെ വേദി തകര്‍ന്നു ഏഴുപേര്‍ മരിച്ചു. 60 ല്‍പ്പരം പേര്‍ക്കു പരിക്കേറ്റു. ഭാഗ്പഥില്‍ നടന്ന മഹോത്സവത്തില്‍ വന്‍ ജനാവലി പങ്കെടുത്തിരുന്നു. ആഘോഷത്തിനിടയിലാണ് മുളകൊണ്ടുണ്ടാക്കിയ വേദി തകര്‍ന്നു വീണത്. വേദിയില്‍ കൂടുതല്‍ ആളുകള്‍ കയറിയതാണ് അപകടത്തിനു കാരണമെന്നു പറയുന്നു. അപകടമുണ്ടായുടനെ പാഞ്ഞെത്തിയ പൊലീസ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ആംബുലന്‍സും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. നിസാര പരിക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചതായി ഭാഗ്പഥ് പൊലീസ് ചീഫ് അര്‍പ്പിത് വിജയ വര്‍ഗിയ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page