മുജീബ് കമ്പാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവക്കണം; എസ് ഡി പി ഐ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി, കോലം കത്തിച്ചു

കാസര്‍കോട്: ആരിക്കാടി കോട്ടയില്‍ നിധിവേട്ടയ്ക്ക് നേതൃത്വം നല്‍കിയ മുജീബ് കമ്പാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവക്കണമെന്നാവശ്യപ്പെട്ട് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മുജീബിന്റെ കോലവും പ്രവര്‍ത്തകര്‍ കത്തിച്ചു. മാര്‍ച്ച് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വച്ച് പൊലീസ് തടഞ്ഞു. പിന്നീട് ഏറെ നേരം പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടന്നു. മാര്‍ച്ച് എസ് ഡി പി ഐ ജില്ലാ കമ്മിറ്റി അംഗം സഫ്ര മൊഗര്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ അധ്യക്ഷത വഹിച്ചു. സക്കറിയ കുന്നില്‍, അന്‍വര്‍ കല്ലങ്കൈ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി ഖലീല്‍ കല്ലങ്കൈ സ്വാഗതം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page