കാസര്‍കോട്: കഴിഞ്ഞ ദിവസം ഫേസ് ബുക്കില്‍ വര്‍ഗീയ പരാമര്‍ശം പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് ഫേസ് ബുക്ക് ഐഡി ഉടമസ്ഥര്‍ക്കെതിരേ കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇത്തരം വര്‍ഗീയ പരാമര്‍ശം നടത്തുന്ന സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പൊലിസിന്റെ രഹസ്യവിഭാഗവും അന്വേഷണം തുടങ്ങിയിരുന്നു. കുറ്റക്കാര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്നും പൊലീസ് അറിയിച്ചു.







