പുസ്തകപ്പത്തായം നിറയ്ക്കാൻ പുസ്തകക്കെട്ടുകളുമായി പൂർവവിദ്യാർത്ഥികളെത്തി

കാസർകോട്: പിലിക്കോട് ഗവ.യു.പി.സ്കൂളിൽ തയ്യാറാക്കിയ സ്കൂൾ ലൈബ്രറി പുസ്തക പത്തായത്തിൻ്റെ ഉദ്ഘാടനവേദിയിലേക്ക് ഒരു കൂട്ടം പൂർവവിദ്യാർത്ഥികളെത്തിയത് കൈ നിറയെ പുസ്തകങ്ങളുമായി. ലൈബ്രറി ഉദ്ഘാടനത്തിന് മുന്നെ തന്നെ പുസ്തകങ്ങൾ സമാഹരിക്കുന്നതിന് നിറയുത്സവം എന്ന പേരിൽ പുസ്തക സമാഹരണം സംഘടിപ്പിച്ചിരുന്നു. ഈ സമയത്താണ് സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ‘മഞ്ജുനാദം – 91-97’ ഇതുമായി സഹകരിക്കണമെന്ന് തീരുമാനിക്കുന്നത്. ഇവരുടെ കൂട്ടായ്മ 15,000 ത്തോളം രൂപ മുഖവിലയുള്ള പുസ്തകങ്ങളാണ് ലൈബ്രറിയിലേക്ക് കൈമാറിയത്. അകാലത്തിൽ വിട പറഞ്ഞ സഹപാഠിയായ മഞ്ജു നാഥിൻ്റെ സ്മരണക്കാണ് 1997 ൽ ഏഴാം ക്ലാസ് പഠനം പൂർത്തിയാക്കി സ്കൂളിൽ നിന്നും വിട പറഞ്ഞവരുടെ കൂട്ടായ്മക്ക് മഞ്ജുനാദം എന്ന പേരിട്ടത്. പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രതിനിധികളായെത്തിയ രാജേഷ്.എം, രഞ്ജിത്ത് സി.വി, ഷൈജു. ഏ വി എന്നിവർ കൈമാറിയ പുസ്തകങ്ങൾ ഉദ്ഘാടകനായ സി.എം. വിനയചന്ദ്രൻ, ഹെഡ്മാസ്റ്റർ ബാലകൃഷ്ണൻ നാറോത്ത്, പി.ടി.എ പ്രസിഡണ്ട് ടി.പ്രദീപ് , സ്കൂൾ ലീഡർ തൃദേവ്.ബി.എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഇതിനകം എഴുന്നൂറിലധികം പുസ്തകങ്ങൾ പുസ്തക പത്തായത്തിലേക്ക് സംഭാവനയായി ലഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page