കാസര്‍കോട്: 50 ഗ്രാം എം ഡി എം എ കാറില്‍ കടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. മൊഗ്രാല്‍പുത്തൂര്‍, മിസ്‌രിയാ മന്‍സിലിലെ എ എം മുഹമ്മദ് അഷ്‌റഫി(26)നെയാണ് മേല്‍പ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ തലപ്പാടിയില്‍ വച്ച് അറസ്റ്റു ചെയ്തത്.
2024 ഡിസംബര്‍ 15ന് പൊയ്‌നാച്ചിയിലാണ് മയക്കുമരുന്നു പിടികൂടിയത്. പൊലീസ് കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് 50 ഗ്രാം എം ഡി എം എ കണ്ടെത്തിയത്. മൂന്നു പ്രതികളെ സംഭവ സമയത്തു തന്നെ അറസ്റ്റു ചെയ്തിരുന്നു. സ്ഥലത്തു നിന്നു ഓടിപ്പോയ മുഹമ്മദ് അഷ്‌റഫ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുയായിരുന്നു. ഏറ്റവും ഒടുവില്‍ തലപ്പാടിയില്‍ ഉണ്ടെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അവിടെയെത്തി പ്രതിയെ പിടികൂടിയത്.
