കോഴിക്കോട് സര്‍വകലാശാല തൃശൂര്‍ മേഖലാ കലോത്സവത്തില്‍ സംഘര്‍ഷം: ഒരാള്‍ ഗുരുതര നിലയില്‍, നിരവധി പേര്‍ക്ക് പരിക്ക്, മത്സരം നിറുത്തിവച്ചു

തൃശൂര്‍: കോഴിക്കോട് സര്‍വ്വകലാശാലയുടെ തൃശൂര്‍ ജില്ലാ ഡി സോണ്‍ കലോത്സവത്തിനിടയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘട്ടനത്തെത്തുര്‍ന്നു നിറുത്തിവച്ചു. ഏറ്റുമുട്ടലില്‍ കേരളവര്‍മ്മ കോളേജ് എസ് എഫ് ഐ യൂണിറ്റ് പ്രസിഡണ്ട് ആഷിശിനു ഗുരുതരമായി പരിക്കേറ്റു. എസ് എഫ് ഐ -കെ എസ് യു പ്രവര്‍ത്തകരായ നിരവധി വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു.
വിവരമറിഞ്ഞെത്തിയ പൊലീസ് അക്രമികളെ അടിച്ചോടിച്ചു. കലോത്സവം നിറുത്തിവച്ചു. പരിക്കേറ്റ ആഷിശ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
കെ എസ് യു ജില്ലാ പ്രസിഡന്റ് ഗോകുലിന്റെ നേതൃത്വത്തിലാണ് അക്രമമഴിച്ചുവിട്ടതെന്ന് എസ് എഫ് ഐ ആരോപിച്ചു. എന്നാല്‍ അക്രമം തുറന്നുവിട്ടത് എസ് എഫ് ഐയാണെന്നു കെ എസ് യു ആരോപിച്ചു. 24നാരംഭിച്ച കലോത്സവം ഇന്നു സമാപിക്കേണ്ടതായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page