ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെ ജീവിതം; യുവതിയെ വെട്ടുകത്തികൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമം; പൊലീസ് ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

കാസര്‍കോട്: അഞ്ചുവര്‍ഷമായി ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ജീവിതം; യുവതിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പൊലീസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബേള, വില്ലേജിലെ തൈവളപ്പിലെ ബി സുജാതയുടെ പരാതി പ്രകാരം വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ബൈജുവിനെതിരെയാണ് ബദിയഡുക്ക പൊലീസ് കേസെടുത്തത്.
2017 നവംബര്‍ മുതല്‍ സുജാതയും ബൈജുവും തൈവളപ്പിലെ വീട്ടിലാണ് താമസം. തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് പരാതിക്കാരിയുടെ വീട്ടിലെത്തിയ ബൈജു മര്‍ദ്ദിക്കുകയും അശ്ലീല ഭാഷയില്‍ ചീത്തവിളിക്കുകയും വെട്ടുകത്തികൊണ്ട് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ജനുവരി 25നു രാത്രിയിലും അന്യായക്കാരിയുടെ വീട്ടില്‍ വച്ച് അതിക്രമം നടത്തിയതു സംബന്ധിച്ച് ബദിയഡുക്ക പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ വിരോധത്തിലാണ് തിങ്കളാഴ്ച വീണ്ടും നരഹത്യാശ്രമം നടത്തിയതെന്നു ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചെമ്പിരിക്കയില്‍ തെങ്ങ് വീണ് നാലു വൈദ്യുതി തൂണുകള്‍ തകര്‍ന്ന് റോഡിലേക്കു പതിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്, ഓട്ടോ മതിലിലിടിച്ചു, വന്‍ അപകടം ഒഴിവായത് ഭാഗ്യത്തിന്

You cannot copy content of this page

Light
Dark