കാസർകോട്: തിങ്കളാഴ്ച അനധികൃത സ്വർണ്ണഖനനം നടന്ന കുമ്പള ആരിക്കാടി കോട്ടയിൽ ചൊവ്വാഴ്ച സന്ധ്യയോടെ തീപിടിച്ചു. വിശാലമായ കോട്ടയിലെ പുല്ലും കാടുകളും കത്തി നശിച്ചു. തീ പടരാതിരിക്കുന്നതിന് നാട്ടുകാരും പൊലീസും പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. ഫയർ ഫോഴ്സും സ്ഥലത്തേക്ക് എത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. നേരത്തെ കോട്ടയ്ക്കുള്ളിൽ കാട് മൂടി ക്കിടന്നതിനാൽ അതിനുള്ളിൽ നടക്കുന്ന പ്രവർത്തനങ്ങൾ പുറത്തിറഞ്ഞിരുന്നില്ല. കാടുകൾ തീയിൽ കത്തി നശിച്ചതോടെ കോട്ടയ്ക്കുള്ളിലെ ചെറിയ നീക്കങ്ങൾ പോലും ആളുകൾക്ക് കാണാനാവുമെന്ന് നാട്ടുകാർ പറയുന്നു.
