ന്യൂദെല്‍ഹി: 14 ഭേദഗതികളോടെ വഖഫ് ബില്ലിനു സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം. അതേ സമയം പ്രതിപക്ഷം കൊണ്ടുവന്ന എല്ലാ ഭേദഗതികളും വോട്ടിനിട്ട് തള്ളുകയും ചെയ്തു. ഭരണ-പ്രതിപക്ഷത്തു നിന്നുമായി 44 ഭേദഗതികളാണ് സമിതിക്കു മുമ്പാകെ ആകെ നിര്‍ദ്ദേശിക്കപ്പെട്ടത്. 10 എം.പികള്‍ പ്രതിപക്ഷ ഭേദഗതികളെ പിന്തുണച്ചപ്പോള്‍ 16 പേര്‍ എതിര്‍ത്തു.
വഖഫ് ബോര്‍ഡുകളുടെ ഭരണ രീതിയില്‍ നിരവധി മാറ്റങ്ങളാണ് വഖഫ് ഭേദഗതി ബില്‍ നിര്‍ദ്ദേശിക്കുന്നത്. ഭേദഗതി ബില്‍ പ്രകാരം അമുസ്ലിങ്ങളായ രണ്ടു പേരും വനിതാ അംഗങ്ങളും ഭരണസമിതിയില്‍ ഇടം തേടും. വഖഫ് കൗണ്‍സിലിനു ഭൂമി അവകാശപ്പെടാന്‍ കഴിയില്ല എന്നതടക്കമുള്ള നിരവധി നിര്‍ദ്ദേശങ്ങളാണ് പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വേഗത്തില്‍ വഖഫ് ഭേദഗതി ബില്‍ പാസാക്കന്‍ ശ്രമം നടക്കുകാണെന്നു ആരോപിച്ച് കഴിഞ്ഞയാഴ്ച ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തെഴുതിയിരുന്നു.
