കാസര്‍കോട്: എം.എല്‍ അശ്വിനി ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട്; പ്രഖ്യാപനം തിങ്കളാഴ്ച 11 മണിക്ക് ഉണ്ടാവും. ആദ്യമായാണ് ബിജെപി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നത്. അശ്വിനി ഇപ്പോള്‍ മഹിളാ മോര്‍ച്ച ദേശീയ കമ്മിറ്റി അംഗമാണ്.
വൊര്‍ക്കാടി, കൊട്ലമുഗറുവിലെ പി. ശശിധരന്റെ ഭാര്യയാണ് അശ്വിനി. ബംഗ്ളൂരു, മദനനായകഹള്ളി സ്വദേശിനിയായ അശ്വിനി വിവാഹ ശേഷം വൊര്ക്കാടിയിലാണ് താമസം. അധ്യാപികയായിരുന്ന അശ്വിനി 2021ല്‍ ആണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. വൊര്‍ക്കാടി സെന്റ് സ്കൂളിലെ അധ്യാപിക ജോലി രാജി വച്ചു.
ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിലായിരുന്നു ആദ്യത്തെ മത്സരം. അന്ന് 807 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. കടമ്പാര്‍ ഡിവിഷനെയാണ് അശ്വിനി പ്രതിനിധീകരിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ശക്തമായ സാന്നിധ്യം അറിയിച്ചിരുന്നു. ബിജെപി കുമ്പള പഞ്ചായത്ത് പ്രഭാരി കൂടിയാണ് അശ്വിനി. ഭര്‍ത്താവ് ശശിധരന് തിരുവനന്തപുരം മിംസ് ആശുപത്രിയില്‍ അസിസ്റ്റന്റ് ഫാക്കല്‍റ്റി മനേജരാണ്. ജിതിന്, മാനസി എന്നിവര്‍ മക്കളാണ്.
