കണ്ണൂര്‍:വിവാഹവാഗ്ദാനം നല്‍കി ആറു വര്‍ഷക്കാലം യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. കണ്ണൂര്‍, മാട്ടൂര്‍ ഗ്രാമീണ വായനശാലയ്ക്കു സമീപത്തെ ടി.പി സുഹൈല്‍ (34)ആണ് അറസ്റ്റിലായത്. ഇയാള്‍ നിലവില്‍ പഴയങ്ങാടി, ഇരിണാവിലാണ് താമസം.
2018ല്‍ പരിചയപ്പെട്ട യുവതിയുമായി സുഹൈല്‍ പ്രണയത്തിലാവുകയായിരുന്നു. അതിനു ശേഷം യുവതിയെ വിവിധ സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതോടെയാണ് യുവതി പഴയങ്ങാടി പൊലീസില്‍ പരാതിനല്‍കിയത്.
