കൂടെ താമസിച്ചിരുന്ന കാമുകിയെ ശ്വാസം മുട്ടിച്ചു കൊന്നു; മൃതദേഹം സ്യൂട്ട്‌കെയ്‌സിലാക്കി കത്തിച്ചു, യുവാവ് അറസ്റ്റില്‍

ന്യൂദെല്‍ഹി: ഒരുമിച്ചു താമസിച്ച യുവതിയെ കാമുകന്‍ ശ്വാസം മുട്ടിച്ചു കൊന്നു. പിന്നീട് മൃതദേഹം സ്യൂട്ട് കെയ്‌സിലാക്കി കത്തിച്ചു, പ്രതി അറസ്റ്റില്‍.
ഗാഡിപുരിലാണ് സംഭവം. അമിത് തിവാരി (22)യാണ് തന്റെ കൂടെ താമസിച്ചിരുന്ന ശില്‍പ പാണ്ഡ(22)യെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്‌കെയ്‌സിലാക്കി കത്തിച്ചത്.
കാബ് ഡ്രൈവറാണ് അമിത് തിവാരി. ഇതിനിടയിലാണ് ബന്ധുവും കാമുകിയുമായ ശില്‍പ്പ പാണ്ഡയെ കൂടെ താമസിപ്പിച്ചത്. ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെയായിരുന്നു താമസം. തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു ശില്‍പയുടെ ആവശ്യം. എന്നാല്‍ കല്യാണത്തിനു തയ്യാറാകുന്നതിനു പകരം നിലവിലുള്ള ബന്ധത്തില്‍ നിന്ന് പിന്മാറാനാണ് അമിത് തിവാരി ശ്രമിച്ചത്.
കഴിഞ്ഞ ദിവസം അമിതമായ മദ്യലഹരിയിലെത്തിയ അമിതും ശില്‍പയും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഇതിനിടയിലാണ് ശില്‍പ്പയെ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. അതിനു ശേഷം സുഹൃത്ത് അനൂജിന്റെ സഹായത്തോടെ മൃതദേഹം സ്യൂട്ട്‌കെയ്‌സിലാക്കി വിജനമായ സ്ഥലത്തു വച്ച് ഡീസല്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. സ്യൂട്ട് കെയ്‌സിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമിത് തിവാരിയെ അറസ്റ്റു ചെയ്തത്. ഒരുമിച്ചു ജീവിക്കാന്‍ വേണ്ടി കുടുംബം വിട്ടു വരാന്‍ ശില്‍പ്പ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും തന്നെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയതുമാണ് കൊലപാതകത്തിനു ഇടയാക്കിയതെന്ന് പ്രതി പൊലീസില്‍ മൊഴി നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page