ബംഗ്‌ളൂരു: കാമുകി കാലുമാറി മറ്റൊരാളുമായി പ്രണയത്തിലായതിനു പിന്നാലെ പൂര്‍വ്വ കാമുകന് മര്‍ദ്ദനം. യുവതിയുമായി പ്രണയത്തിലുണ്ടായിരുന്ന സമയത്ത് കാമുകിക്ക് സമ്മാനമായി നല്‍കിയ ബൈക്കും മൊബൈല്‍ ഫോണും തിരികെ വാങ്ങിക്കാനെത്തിയ യുവാവിനെയാണ് യുവതിയുടെ പുതിയ കാമുകന്‍ തോക്കു കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം അക്രമിച്ചത്. കഴിഞ്ഞ ദിവസം അമൃല്ലെ പൊലീസ് സ്റ്റേഷനു സമീപത്താണ് സംഭവം. സംഭവത്തില്‍ നേപ്പാള്‍ സ്വദേശി ബികാസി(26)നെ അമൃല്ലെ പൊലീസ് അറസ്റ്റു ചെയ്തു.
ജക്കൂര്‍ ലേഔട്ടിലെ പത്ത് ബി ക്രോസില്‍ താമസിക്കുന്ന നേപ്പാള്‍ സ്വദേശിയായ ലോകേഷ് (25)ആണ് അക്രമത്തിനു ഇരയായത്. നേപ്പാളില്‍ നിന്നു ബംഗ്ലൂരുവിലെത്തി വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു ലോകേഷും കാമുകി സന്ധ്യയും. ഒരേ വീട്ടില്‍ താമസിച്ചു വരുന്നതിനിടയില്‍ 2024 ഡിസംബര്‍ ഒന്നിനു ലോകേഷും സന്ധ്യയും തമ്മില്‍ തെറ്റി.
കുറച്ചു ദിവസത്തിനു ശേഷം സന്ധ്യ ബൈക്കും മൊബൈല്‍ ഫോണുമെടുത്ത് ഒളിച്ചോടി. ഇതോടെ ലോകേഷ് സന്ധ്യയെ ഫോണില്‍ ബന്ധപ്പെടുകയും ബൈക്കും ഫോണും തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു. നേരിട്ടുവന്നു കൊണ്ടു പോകണമെന്നായിരുന്നു സന്ധ്യയുടെ മറുപടി.
ഇതു പ്രകാരം ലോകേഷും സുഹൃത്തും അവിടെ എത്തിയപ്പോഴാണ് ബികാസും സംഘവും അക്രമിച്ചതെന്നാണ് ലോകേഷിന്റെ പരാതി.
