നൂറിന്റെ നിറവില്‍ ഷിറിയ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍; ശതാബ്ദി ആഘോഷങ്ങള്‍ക്ക് നാടൊരുങ്ങുന്നു

കാസര്‍കോട്: നൂറാം വര്‍ഷത്തിലേക്ക് കടക്കുന്ന ഷിറിയ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഒരുങ്ങുന്നു. സ്‌കൂളില്‍ നടന്ന ബഹുജന കണ്‍വെന്‍ഷനില്‍ ഇതിന്റെ പ്രഖ്യാപനം നടന്നു.
ഈ വര്‍ഷം സെപ്റ്റംബര്‍ 27 ന് ശതാബ്ദി ആഘോഷിക്കാനാണ് തീരുമാനം.
പഞ്ചായത്തംഗം ബീഫാത്തിമ അബൂബക്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം ഗോള്‍ഡന്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഷാജി, പ്രധാന അധ്യാപകന്‍ സിദ്ദിഖ് എന്നിവര്‍ ആഘോഷ പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു.
മുട്ടം കുഞ്ഞി കോയ തങ്ങള്‍, ശ്രീധര ഷെട്ടി മുട്ടം എന്നിവര്‍ മുഖ്യാതിഥികളായി.
പി.ടി.എ പ്രസിഡന്റ് ഷാഫി സഅദി ശതാബ്ദി ആഘോഷ പ്രഖ്യാപനം നടത്തി. അബ്ബാസ് ഓണന്ത, ഹനീഫ ഹാജി മുട്ടം, ഇബ്രാഹിം കോട്ട, മഷൂദ് ഷിറിയ, ഫാറൂഖ് ഷിറിയ, ഹനീഫ് പി.എം, ജലീല്‍ ഷിറിയ, ഷംഷീര്‍ സംസാരിച്ചു. മെഡിക്കല്‍ ക്യാംപ്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, വിളമ്പര ജാഥ, കൂട്ടയോട്ടം, ഭക്ഷ്യമേള, സുവനീര്‍ പ്രകാശനം എന്നിവ ശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടക്കും. വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കി.
ബീഫാത്തിമ അബൂബക്കര്‍ ( ചെയര്‍പേഴ്‌സണ്‍), പ്രിന്‍സിപ്പല്‍ ഷാജി (ജന.കണ്‍വീനര്‍), പ്രധാന അധ്യാപകന്‍ സിദ്ദിഖ് (ട്രഷറര്‍), ശാഫി സഅദി(വര്‍.ചെയര്‍). യൂസുഫ് തറവാട്( വര്‍.കണ്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page