ന്യൂദെല്‍ഹി: തമിഴ്‌നാട്ടിലെ പിഎംകെ നേതാവ് രാമലിംഗ കൊലക്കേസില്‍ പ്രതികളായ രണ്ടുപേരെ എന്‍ഐഎ അറസ്റ്റു ചെയ്തു. തമിഴ്‌നാട്, തഞ്ചാവൂര്‍ സ്വദേശികളായ അബ്ദുല്‍ മജീദ്, ഷാഹുല്‍ ഹമീദ് എന്നിവരാണ് അറസ്റ്റിലായത്. 2019 ഫെബ്രുവരി 5നു തിരുഭവനം പെരിയപ്പള്ളി പള്ളിക്ക് സമീപത്തു വച്ചാണ് രാമലിംഗം കൊല്ലപ്പെട്ടത്. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കൊലപാതകം നടത്തിയെന്നാണ് കേസ്. സംഭവത്തിനു ശേഷം ഇരുവരും ഒളിവില്‍ പോവുകയായിരുന്നു.
ഇസ്ലാമിക് ഗ്രൂപ്പിന്റെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ എതിര്‍ത്തതിനാണ് രാമലിംഗത്തെ കൊലപ്പെടുത്തിയതെന്നു പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
കേസ്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായ പ്രതികളെന്ന് അന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു.
