കാസര്‍കോട്: വയനാട്ടിലെ മലയോര കര്‍ഷക ജനത കടുവയുടെയും വന്യ മൃഗങ്ങളുടെയും അക്രമ ഭീതിയില്‍ നെഞ്ചിടിപ്പോടെ കഴിയുമ്പോള്‍ വനം വകുപ്പ് മന്ത്രി തൊട്ടടുത്ത സ്ഥലത്ത് ഫാഷന്‍ ഷോ ഉദ്ഘാടനം ചെയ്യുകയും ഹിന്നി സിനിമാ പാട്ടുപാടി സ്വയം അപഹാസ്യനാവുകയും ചെയ്തതു നന്നായെന്നു ഭരണമുന്നണി ഘടക കക്ഷിയായ മാണി കേരള കോണ്‍. കാസര്‍കോട് ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍ പരിഹസിച്ചു. ജനങ്ങളെ ആശ്വസിപ്പിക്കുകയും രക്ഷാപ്രവര്‍ത്തനത്തിനും കടുവാ വേട്ടയ്ക്കും നേതൃത്വം നല്‍കാന്‍ ഓടിയെത്തേണ്ട മന്ത്രി തികച്ചും നിരുത്തരവാദപരമായി പരുമാറിയത് പ്രതിഷേധാര്‍ഹമെന്ന് പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ ഈ നടപടി റോം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയുടെ പ്രവര്‍ത്തിക്ക് തുല്യമായിപ്പോയി. മന്ത്രിയുടെ ഇത്തരം നടപടി ഭരണക്കൂടത്തിന് നാണക്കേടാണ്. ആപത്ത് ഘട്ടങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട മന്ത്രിയുടെ ഇത്തരം പ്രവര്‍ത്തികള്‍ പ്രതിഷേധാര്‍ഹമാണെന്നും മലയോര ജനതയെയും കൃഷിക്കാരെയും അപമാനിച്ച മന്ത്രി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും കേരള സംസ്ഥാനത്തിനും അപമാനമാണെന്നും സജി സെബാസ്റ്റ്യന്‍ തുടര്‍ന്ന് പറഞ്ഞു.
