കാസര്‍കോട്: ലൈംഗിക പീഡന പരാതിയില്‍ സിപിഎം നേതാവിനെതിരെ നടപടി. ഡിവൈഎഫ്ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടിനെതിരെയാണ് നടപടി. ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും സിപിഎം ഏരിയാ കമ്മിറ്റിയില്‍ നിന്നും പുറത്താക്കി. വിവാദമായതിനെ തുടര്‍ന്ന് സുജിത്തിനെ ഡിവൈഎഫ്ഐയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി. നിരവധി സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി ലഭിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് അടിയന്തര ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്നാണ് നടപടിയെടുത്തത്. സുജിത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ യുവതികള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. അധ്യാപകനും പൊതുപ്രവര്‍ത്തകനും യൂട്യൂബറുമാണ് സുജിത്ത്.
