കാസര്‍കോട്: കാസര്‍കോട്ട് ബാസിത്തിന് വെട്ടേറ്റ സംഭവത്തില്‍ നവമാധ്യമങ്ങളില്‍ വിവാദ പോസ്റ്റിട്ട മൂന്നുപേര്‍ക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു. നീതിയുടെ പടവാള്‍, ആച്ചി കണ്ണൂര്‍, ബഷീര്‍ സി എല്‍ ടി എന്നീ ഫേസ്ബുക്ക് അക്കൗണ്ട് ഉടമകള്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ സവ്യസാച സ്വമേധയാ കേസെടുത്തത്. പോസ്റ്റിലൂടെ സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തും വിധം ലഹളയുണ്ടാക്കും വിധം പ്രകോപനപരമായ പോസ്റ്റിട്ടതിനാണ് കേസെടുത്തത്. നീതിയുടെ പടവാള്‍ എന്ന അക്കൗണ്ട് ഉടമയുടെ പോസ്റ്റിന് കമന്റായാണ് മറ്റു രണ്ട് അക്കൗണ്ട് ഉടമകള്‍ പോസ്റ്റിട്ടത്. മറ്റു പോസ്റ്റുകളും പൊലീസ് പരിശോധിച്ചുവരികയാണ്.







