കാസര്‍കോട്: ഭര്‍ത്താവിനൊപ്പം പോകാത്തതില്‍ പ്രതിഷേധിച്ച് ഭാര്യയെ തലമുടിക്കു പിടിച്ചു കുനിച്ചുനിറുത്തി മര്‍ദ്ദിക്കുകയും ഹെല്‍മറ്റ് കൊണ്ടു തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കുമ്പള പൊലീസ് കേസെടുത്തു.
എടനാട്, സീതാംഗോളിയിലെ ഡേവിസിന്റെ മകള്‍ ദീക്ഷിത (26)യുടെ പരാതിയിലാണ് ഭര്‍ത്താവ് കോത്തോട്ടുപാറയിലെ എന്‍ മിഥുനെതിരെ കേസെടുത്തത്. വ്യാഴാഴ്ച വൈകിട്ട് ദീക്ഷിതയുടെ വീട്ടിലെത്തിയാണ് മിഥുന്‍ അക്രമിച്ചതെന്നു പരാതിയില്‍ പറഞ്ഞു. ഹെല്‍മറ്റ് കൊണ്ട് അടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞു മാറിയതു കൊണ്ടു തലനാരിഴയ്ക്കാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.