നടി സ്വാസികയും ഭര്‍ത്താവ് പ്രേം ജേക്കബും വീണ്ടും വിവാഹിതരായി. 2024 ലാണ് അവതാരകയും നടിയുമായ സ്വാസിക വിജയ് വിവാഹിതയായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബുമായുള്ള വിവാഹം നടന്നത്. ഒന്നാം വിവാഹവാര്‍ഷികത്തില്‍ ഇതാ വീണ്ടും വിവാഹിതരായിരിക്കുകയാണ് താരദമ്പതികള്‍. ഇതിന്റെ വീഡിയോ താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുമുണ്ട്. തമിഴ് ആചാരപ്രകാരമാണ് ഇപ്പോള്‍ ഇവരുടെ വിവാഹം നടന്നിരിക്കുന്നത്. ‘തമിഴ് ആചാരത്തില്‍ വീണ്ടും വിവാഹിതരാകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇത് മനോഹരമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും നന്ദി. ഷൂട്ട് ആണെങ്കിലും ഞങ്ങള്‍ രണ്ടുപേര്‍ക്കും ഇതൊരു യഥാര്‍ത്ഥ കല്യാണമായി തോന്നി. എല്ലാവരോടും സ്നേഹം’- എന്ന അടിക്കുറിപ്പോടെയാണ് പ്രേം വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. 2009 ല്‍ വൈഗൈ എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചുകൊണ്ടാണ് സ്വാസിക സിനിമാലോകത്തേക്കെത്തുന്നത്.
2010 ല്‍ ഫിഡില്‍ എന്ന സിനിമയിലൂടെ സ്വാസിക മലയാളത്തിലും തുടക്കം കുറിച്ചു.
പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.
