മഞ്ചേശ്വരം: മഞ്ചേശ്വരം എസ്.എ.ടി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അസഹനീയമായ ചൊറിച്ചില്‍. ക്ലാസില്‍ കുട്ടികള്‍ സഹിക്കാനാവാത്ത വിധം ചൊറിച്ചില്‍ ആരംഭിച്ചതോടെ അത്തരം കുട്ടികളോട് ചൊറിച്ചില്‍ മാറിയിട്ടു സ്‌കൂളില്‍ വന്നാല്‍ മതിയെന്നു അധ്യാപകര്‍ ഉപദേശിച്ചു. എന്നാല്‍ അവര്‍ പോയിട്ടും ക്ലാസില്‍ ചൊറിച്ചില്‍ രൂക്ഷമായി തുടരുന്നതിനാല്‍ സ്‌കൂളധികൃതര്‍ വകുപ്പു മേധാവികളെയും ആരോഗ്യ വകുപ്പിനെയും വിവരമറിയിച്ചു. വിവരമറിഞ്ഞെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ സ്‌കൂളിനടുത്തുള്ള ഒരു നെല്ലിമരത്തില്‍ മുഴുവന്‍ കമ്പിളിപ്പുഴു പറ്റിപ്പിടിച്ചിരിക്കുന്നതു കണ്ടെത്തുകയും ചൊറിച്ചിലുണ്ടാക്കുന്നത് ആ പുഴുവാണെന്നു തിരിച്ചറിയുകയും ചെയ്തു. പഠനത്തോടും സര്‍ക്കാരിന്റെ പഠനപരിഷ്‌കാരങ്ങളോടുമുള്ള പ്രതിഷേധമായിരിക്കാം ചൊറിച്ചിലെന്നാണ് അതുവരെ നാട്ടുകാരും മറ്റും കരുതിയിരുന്നതെന്ന് പറയുന്നു. പുഴുവിന് കീടനാശിനി പ്രയോഗിക്കാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നു പറയുന്നു.
