കാസര്‍കോട്: ബേഡകം പെര്‍ളടുക്കം കൊളത്തൂര്‍ നരക്കോട് ഹൗസിലെ കെ. കുഞ്ഞിക്കണ്ണന്‍ നായര്‍ (66) ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. ഇന്നലെ വൈകിട്ട് ഹൃദയാഘാതം അനുഭവപ്പെട്ട അദ്ദേഹത്തെ ഉടന്‍ ബേഡകം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതരായ ചാത്തുനായര്‍-തമ്പായി ദമ്പതികളുടെ മകനാണ്. ഭാര്യ: ശാരദ. മക്കള്‍: ശില്‍പ, ശരണ്യ. മരുമക്കള്‍: ജയരാജ്, ശ്രീജിത്ത്. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ നായര്‍, കാര്‍ത്യായനി, ദാക്ഷായണി, പരേതനായ കുഞ്ഞമ്പു നായര്‍.