ദുബൈ: ഡെനൂബ് സ്‌പോര്‍ട്‌സ് വേള്‍ഡ് ഗ്രൗണ്ടില്‍ കെ.സി.പി.എല്‍ സംഘടിപ്പിച്ച മിന്റ് ജുവല്‍സും ചാച്ചൂസും നേതൃത്വം നല്‍കിയ കറാമ സെന്റര്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ്‍-3യില്‍ ഉസി ഗ്യാങ്‌സ്റ്റേഴ്‌സ് ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ മിന്റ് സ്‌ട്രൈക്കേസിനെയാണ് പരാജയപ്പെടുത്തിയത്. എട്ടു ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരച്ചു. ഹരീഷ് മികച്ച കളിക്കാരനായും സിയാ മഹക്ക് ടൂര്‍ണമെന്റിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു.
കെ.എം.സി. സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. സക്കരിയ എസ്.ബി.കെ, ബിഷര്‍ മിന്റ്, നിഫ് ടിആര്‍, ഡോ.ഇസ്മയില്‍ മൊഗ്രാല്‍, സിറാജ് മിന്റ് ജുവല്‍സ്, ഷാസ് ചാചൂസ്, കിരണ്‍ മിലാ ഗോള്‍ഡ്, ഷെഫീഖ് സിയ ഗോള്‍ഡ്, ഷരീഫ് എക്‌സ്ടല്‍, നൗഷാദ്, സിജോ പ്രോമിസ് ഗോള്‍ഡ്, ഷാമില്‍ താസി ഗോള്‍ഡ്, യൂസുഫ് പത്താന്‍, നൗഫല്‍ ജീം, നിസാം ടൈം സ്ട്രീറ്റ്, ലത്തീഫ്, സാജു, ജാഫര്‍ ലണ്ടന്‍ ഐ, റഊഫ് കൊടിയമ്മ, നൗഫല്‍, ശഫീക്ക്, അന്‍വര്‍, ഷാക്കിര്‍ സാക്ക്, റിയാസ് പെരിയ പ്രസംഗിച്ചു.
