കാസര്‍കോട്: പുതുതായി കട തുടങ്ങുന്നതിലുള്ള വിരോധത്തെ തുടര്‍ന്നാണെന്നു പറയുന്നു, ബുധനാഴ്ച രാത്രി മീപ്പുഗിരിയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബാസിത് എന്നയാള്‍ക്കാണ് കുത്തേറ്റത്. ഇയാളെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബാസിത്തിന്റെ സുഹൃത്ത് കൂഡ്‌ലു, എരിയാലിലെ മുഹമ്മദ് ആസിഫ് സഹറീന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി 12.30 മണിയോടെയാണ് സംഭവം. പരാതിക്കാരനും സുഹൃത്തുക്കളും മീപ്പുഗിരിയില്‍ ആരംഭിക്കുന്ന കടയുടെ പെയ്ന്റിംഗ് ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ ബൈക്കിലെത്തിയ ഒരാളാണ് അക്രമം നടത്തിയതെന്നു ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. അക്രമിയെന്നു സംശയിക്കുന്ന യുവാവ് പൊലീസ് കസ്റ്റഡിയിലാണ്.