ഹൈദരാബാദ്: തീരദേശ പരിപാലന നിയമത്തില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഇളവുകളും നഷ്ടപരിഹാരവും വേണമെന്ന് ഹൈദരാബാദില്‍ നടന്ന അഖിലഭാരത് കോലി സഭാ ദേശീയ എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. മത്സ്യബന്ധനത്തിനിടയില്‍ ഹൃദയാഘാതം മൂലം മരണം സംഭവിച്ചാല്‍ ഇന്‍ഷൂറന്‍സ് തുകയും മറ്റു ആനുകൂല്യങ്ങളും കുടുംബത്തിനു നല്‍കുക, മണ്ണെണ്ണക്ക് സബ്‌സിഡി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. അഖിലഭാരതീയ കോലി സമാജ് ദേശീയ പ്രസിഡണ്ടും മന്ത്രിയുമായ കുന്‍വര്‍ജിഭായ് ബവാലിയ നേതൃത്വം നല്‍കി. ദേശീയ ജനറല്‍ സെക്രട്ടറി ഖാന്‍ശ്യാം അനുരാഗ്, തികംചന്ദ് ശക്യാവാര്‍, കേസ്‌നി വീരേഷ്, മോഹിനി സക്യാവാര്‍, കേരളത്തില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളായ സുരേഷ് കുമാര്‍ കീഴൂര്‍, രാധാകൃഷ്ണന്‍ ചാവക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
