മംഗളൂരു: ഉള്ളാള്‍ കോട്ടേക്കര്‍ സഹകരണ ബാങ്കിന്റെ കെസി റോഡ് ശാഖയില്‍ കവര്‍ച്ച നടന്ന സംഭവത്തില്‍ നാലുപേര്‍ കൂടി പിടിയില്‍. രണ്ട് പേരെ തമിഴ്നാട്ടില്‍ നിന്നും രണ്ട് പേരെ മുംബൈയില്‍ നിന്നുമാണ് പിടികൂടിയതെന്നാണ് വിവരം. പ്രതികളെ മംഗളൂരുവിലേക്ക് കൊണ്ടുവരാന്‍ കൂടുതല്‍ പൊലീസ് സംഘത്തെ രണ്ടു സ്ഥലത്തേക്കും പോയിട്ടുണ്ട്. പത്തംഗ സംഘമാണ് ബാങ്ക് കൊള്ളയടിച്ചതെന്നാണ് വിവരം. കവര്‍ച്ചയില്‍ നേരിട്ട് പങ്കുള്ള മൂന്ന് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. കൃത്യം നടത്തിയ ശേഷം മോഷ്ടിച്ച സ്വര്‍ണം വീതം വച്ച് സംഘം തമിഴ്നാട്ടിലേക്ക് കടന്നതായാണ് പ്രാഥമിക നിഗമനം. പിടിയിലായ രണ്ടുപേരില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണത്തിന്റെ ഒരു ഭാഗം കണ്ടെടുത്തതായാണ് വിവരം. അതിനിടെ വ്യാഴാഴ്ച മംഗളൂരുവിലെത്തിച്ച പ്രതികളായ മുരുകന്‍ ദേവര്‍, രാജേന്ദ്രന്‍ എന്നിവരെ ഉള്ളാള്‍ പൊലീസ് ജെഎംഎഫ്‌സി കോടതി(4)യില്‍ ഹാജരാക്കി.
