മുംബൈ: നടി നിമിഷ സജയന്റെ പിതാവ് സജയന്‍ നായര്‍ അന്തരിച്ചു. 63 വയസായിരുന്നു. മുംബൈയിലെ താനെ ഗാംവ് ദേവീ റോഡില്‍ ന്യൂകോളനിയിലെ ക്ലാസിക് അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സ്വദേശിയായ സജയന്‍ നായര്‍ ജോലിയുടെ ഭാഗമായാണ് മുംബൈയില്‍ സ്ഥിരതാമസമാകുന്നത്. രോഗബാധിതനായതിനെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് മരണപ്പട്ടത്. ബിന്ദു സജയനാണ് ഭാര്യ. മറ്റൊരു മകള്‍ നീതു സജയന്‍.
സംസ്‌കാരം അംബര്‍നാഥ് വെസ്റ്റിലെ മുന്‍സിപ്പല്‍ പൊതു ശ്മശാനത്തില്‍ നടക്കും. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഫഹദ്ഫാസില്‍-സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ അഭിനയ അരങ്ങേറ്റം നടത്തുന്നത്.
