മലപ്പുറം: തിരൂരങ്ങാടിയില്‍ വന്‍ സ്പിരിറ്റ് വേട്ട. കര്‍ണ്ണാടകയില്‍ നിന്നു എറണാകുളത്തേക്ക് കടത്തുകയായിരുന്ന 20,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. അരിച്ചാക്കുകള്‍ക്കടിയില്‍ കന്നാസുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്. രഹസ്യവിവരത്തെത്തുടര്‍ന്ന് പാലക്കാട് നിന്നും എത്തിയ പൊലീസ് സംഘമാണ് തിരൂരങ്ങാടിയില്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്നു സ്പിരിറ്റ് പിടികൂടിയത്. ലോറിയില്‍ ഉണ്ടായിരുന്ന പാലക്കാട്, തമിഴ്‌നാട് സ്വദേശികള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്തു വരുന്നു.
