കാസര്‍കോട്: കുമ്പള ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമി, വാര്‍ഷിക ആത്മീയ സംഗമം 23, 24, 25 തീയതികളില്‍ അക്കാദമി കാംപസില്‍ വിവിധ പരിപാടികളോടെ നടക്കും.
സിയാറത്ത്, ത്രെഡ് എക്‌സ്‌പോ, ഹോം കമിങ് മജ്‌ലിസുന്നൂര്‍, ഇശ്ഖ് മജ്‌ലിസ്, മഹല്ല് – പ്രാസ്ഥാനിക സംഗമം, ഇമാം ശാഫി മൗലീദ്, മത പ്രഭാഷണം, ഇത്തിസാല്‍, സമാപന സംഗമം എന്നിവയാണ് പ്രധാന പരിപാടികള്‍. നാളെ രാവിലെ 9 ന് കെ.കെ. മാഹിന്‍ മുസ് ലിയാര്‍ സിയാറത്തിന് നേതൃത്വം നല്‍കും. തുടര്‍ന്ന് മുഹമ്മദ് ശാഫി ഹാജി മീപ്പിരി പതാക ഉയര്‍ത്തും. ത്രെഡ് ആര്‍ട് എക്‌സ്‌പ്പോ മുഹമ്മദ് അറബി ഹാജി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് ഹോം കമിങ് എന്ന പേരില്‍ സ്ഥാപനത്തില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സംഗമം
നടക്കും. വൈകീട്ട് 7 ന് ഉദ്ഘാടന സംഗമം സയ്യിദ് കെ.എസ്.അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വൈകിട്ട് 4 ന് മഹല്ല് പ്രാസ്ഥാനിക സംഗമം എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി മുഖ്യ പ്രഭാഷണം നടത്തും. ശനി രാവിലെ 10 ന് ഇത്തിസാല്‍ കുടുംബ സംഗമവും സമാപനവും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ കെ.എല്‍. അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, മൂസാ ഹാജി കോഹിനൂര്‍, അബൂബക്കര്‍ സാലൂദ് നിസാമി, പി.വി സുബൈര്‍ നിസാമി, അബ്ദുല്‍ റഹിമാന്‍ ഹൈതമി, അലി ദാരിമി, ഖലീല്‍ അശ്ശാഫി സംബന്ധിച്ചു.
