സ്വര്‍ണ്ണവില പുതിയ റെക്കോഡില്‍; പവന് 60,200 രൂപയായി

കാസര്‍കോട്: സ്വര്‍ണ്ണവിലയില്‍ സര്‍വ്വകാല റെക്കോഡ്. ചരിത്രത്തില്‍ ആദ്യമായി പവന്‍ വില 60,000 രൂപ കടന്നു. 600 രൂപ കൂടിയതോടെ ബുധനാഴ്ച പവന്‍ വില 60,200 രൂപയായി. മൂന്ന് ആഴ്ചകള്‍ക്കിടയില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിനു 3000 രൂപയാണ് വര്‍ധിച്ചത്.
അമേരിക്കയുടെ 47-ാമത് പ്രസിഡണ്ടായി ട്രംപ് അധികാരമേറ്റതോടെ ആഗോള തലത്തില്‍ ആശങ്ക ഉയര്‍ന്നതാണ് സ്വര്‍ണ്ണത്തിനു കുതിപ്പുണ്ടാക്കിയതെന്നാണ് വിപണിയില്‍ നിന്നുള്ള വിലയിരുത്തല്‍. പ്രധാന കറന്‍സികളുമായി ഡോളറിന്റെ മൂല്യത്തില്‍ ഉണ്ടായ ഇടിവും സ്വര്‍ണ്ണ വില കുതിപ്പിനു ഇടയാക്കിയെന്നും വിലയിരുത്തപ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പളയില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ വിറ്റു, പിതാവ് കസ്റ്റഡിയില്‍; ആരോഗ്യ പ്രവര്‍ത്തക നല്‍കിയ വിവരത്തെ തുടര്‍ന്ന് കുഞ്ഞിനെ നീര്‍ച്ചാലിലെ ഒരു വീട്ടില്‍ കണ്ടെത്തി, കുഞ്ഞിനെ വിട്ടു കിട്ടിയില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് ഭീഷണി

You cannot copy content of this page