ലക്‌നൗ: ഹോട്ടല്‍ മുറിയിലെ ശുചിമുറിയില്‍ വ്യവസായിയെ മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാന്‍ സ്വദേശിയായ നീലേഷ് ബന്ദാരി (44)യുടെ മൃതദേഹമാണ് ലക്‌നൗവിലെ ഹോട്ടലില്‍ കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പാണ് ഇയാള്‍ കാംതയിലുള്ള ഹോട്ടലില്‍ മുറിയെടുത്തത്. ഈ സമയത്ത് കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നു. മൃതദേഹം കാണപ്പെട്ടതിനു പിന്നാലെ കൂടെ ഉണ്ടായിരുന്ന സ്ത്രീയെ കാണാനില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പങ്കജ് കുമാര്‍ സിംഗ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു അയച്ചു. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളു.
