കാസര്‍കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ ഒരു വിഭാഗം ജീവനക്കാരും അധ്യാപകരും സൂചനാ പണി മുടക്ക് തുടങ്ങി. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് എംപ്ലോയിസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (സെറ്റോ), സിപിഐയുടെ സര്‍വ്വീസ് സംഘടനയായ ജോയന്റ് കൗണ്‍സിലുമാണ് പണിമുടക്ക് നടത്തുന്നത്.
പണി മുടക്കിയ ജീവനക്കാര്‍ വിവിധ സ്ഥലങ്ങളില്‍ പ്രകടനം നടത്തി. സമരം പല ഓഫീസുകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചതായി സമരക്കാര്‍ അവകാശപ്പെട്ടു. സമരത്തിന് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പണി മുടക്കുന്നവരുടെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തില്‍ കുറയ്ക്കും.
