കണ്ണൂര്‍: മാലൂര്‍ നിട്ടാറമ്പില്‍ മാതാവിനെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിട്ടാറമ്പിലെ നിര്‍മല പറമ്പാന്‍(62), മകന് സുമേഷ് (38) എന്നിവരാണു മരിച്ചത്. മാതാവിനെ കൊലപ്പെടുത്തി മകന് ആത്മഹത്യ ചെയ്തതാകാമെന്ന് സംശയിക്കുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഇവരെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈമാസം 19 മുതല്‍ അടച്ചിട്ട വീടിന് മുന്നില്‍ ലൈറ്റ് കത്തുന്നുണ്ടായിരുന്നു. സംശയം തോന്നിയ ആശാവര്‍ക്കറും പഞ്ചായത്തംഗവും പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മാലൂര്‍ പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോഴാണ് മകന് തൂങ്ങിയ നിലയിലും മാതാവ്
നിര്‍മ്മലയെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടത്. ഇടുക്കി മറയൂരിലെ കെഎസ്ഇബി ജീവനക്കാരനാണ് സുമേഷ്.