തൃശൂര്‍: വിഷപ്പുല്ല് തിന്നു നാലു പശുക്കള്‍ ചത്തു. തൃശൂര്‍, വെളപ്പായ, ചൈനാബസാറിലെ ക്ഷീരകര്ഷകന് രവിയുടെ പശുക്കളാണ് ചത്തത്. ചൊവ്വാഴ്ച രാവിലെയാണ് പശുക്കളെ ചത്തനിലയില്‍ കണ്ടെത്തിയത്. വിഷപ്പുല്ല് തിന്നതാണ് മരണകാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. വേനല്‍ പച്ചയിനത്തില്പ്പെട്ട പുല്ലാണ് പശുക്കളുടെ ജീവന് നഷ്ടപ്പെടാനിടയാക്കിയത്.
ഇത്തരം പുല്ലുകള്‍ പശുക്കള്‍ തിന്നാതിരിക്കുന്നതിനു ക്ഷീര കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് വെറ്റിനറി ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
