ദുബായ്: ദുബായിലെ മികച്ച ക്രിക്കറ്റ് ടീമുകളില്‍ ഒന്നായ കാസര്‍കോട് ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു. പ്രമുഖ ഡോക്യുമെന്റ് ക്ലിയറിങ് കമ്പനിയായ അല്‍ ജബീന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ദുബായിലെ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അബ്ദുള്ള അല്‍ ഹുസൈനി ബ്ലാസ്റ്റര്‍സിന്റെ ക്യാപ്റ്റന്‍ അര്‍ഷാദ് ഉദുമക്ക് നല്‍കി പ്രകാശനം നിവഹിച്ചു. ചടങ്ങില്‍ മുഹമ്മദ് ഇബ്രാഹിം, കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ഷാഹുല്‍ ഹമീദ് തങ്ങള്‍, ടീമിനെ പ്രധിനിധീകരിച്ച് നസീര്‍ പടപ്പ്, ബദ്‌റുദ്ദീന്‍ മാളിക സംബന്ധിച്ചു.
