ബംഗ്‌ളൂരു: റോഡ് കയ്യേറ്റം ബംഗ്‌ളൂരില്‍ ബൃഹത്ത് ബംഗ്‌ളൂരു മഹാനഗരപാലികയുടെ നേതൃത്വത്തില്‍ ഇടിച്ചുനിരത്തിത്തുടങ്ങി.
യശ്വന്തപുര, മല്ലത്തല്ലി, ലഗ്ഗേരെ, മൈലസാന്ദ്ര, മൈസൂര്‍ റോഡ് എന്നിവിടങ്ങളില്‍ റോഡിന്റെ നടപ്പാത കയ്യേറ്റം ഒഴിപ്പിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനു ശേഷമായിരുന്നു ഇടിച്ചുനിരത്തല്‍. ജെസിബി ഉപയോഗിച്ചാണ് അനധികൃത കയ്യേറ്റങ്ങള്‍ ഇളക്കിമാറ്റിയത്. ഇതിനെതിരെ ചില വ്യാപാരികള്‍ രംഗത്തെത്തിയെങ്കിലും അധികൃതര്‍ അവരെ വിവരങ്ങള്‍ അറിയിച്ചു പിന്തിരിപ്പിച്ചു. നഗരത്തില്‍ കയ്യേറ്റങ്ങള്‍ വ്യാപകമാവുകയും കാല്‍നടയാത്ര അസഹനീയമാവുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. നടപ്പാതകള്‍ക്കു മുകളിലായി സാധനങ്ങള്‍ തൂക്കിയിടുന്നവര്‍ക്കെതിരെയും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
