ടെഹ്‌റാന്‍: പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിച്ചതിന് പോപ്പ് ഗായകന് ഇറാന്‍ വധശിക്ഷ വിധിച്ചു.
‘അപ്പീലില്‍ തറ്റാലു’ എന്ന പേരിലറിയപ്പെടുന്ന പ്രശസ്ത ഗായകന്‍ അമീര്‍ ഹൊസൈന്‍ മഗ്‌സൗദ് ലൂവിനെയാണ് ഇറാനിയന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
37 കാരനായ അമീര്‍ 2018 മുതല്‍ ഇസ്താംബൂളില്‍ താമസിച്ചു വരികയായിരുന്നു. 2023 ഡിസംബറില്‍ തുര്‍ക്കി പൊലീസ് ഇയാളെ ഇറാനു കൈമാറി. അന്നു മുതല്‍ ഗായകന്‍ ഇറാന്‍ ജയിലില്‍ കഴിയുകയാണ്. വധശിക്ഷയ്ക്കു പുറമെ വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ചതിനു 10 വര്‍ഷത്തെ തടവിനും ശിക്ഷിച്ചു. വിധി അന്തിമമല്ലെന്നും ഇനിയും അപ്പീല്‍ നല്‍കാനാവുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.