കാസർകോട്: ആദൂർമൂല സ്വദേശിയും ദീർഘകാലമായി മുള്ളേരിയ ജുമാ മസ്ജിദിൽ അന്തേവാസിയുമായ സയ്യിദ് അബ്ദുൽ റഹിമാൻ പൂക്കുഞ്ഞി തങ്ങൾ (74) അന്തരിച്ചു. പുണ്ടൂർ, ബെളിഞ്ച, കുണ്ടാർ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിരുന്നു. പരേതരായ മുത്തു തങ്ങളുടെയും മിസ്രിയ ബീവിയുടെയും മകനാണ്.ഒരു മാസത്തോളമായി അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു. മകൻ: ശിഹാബ്. മൃതദേഹം തിങ്കളാഴ്ച രാത്രി മുള്ളേരിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
.