എറണാകുളം: വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസ് മൂവാറ്റു പുഴയ്ക്കടുത്തു വാഴക്കുളത്ത് കത്തിനശിച്ചു.
വാഴക്കുളം സെന്റ് ലിറ്റില്‍ തെരേസാസ് സ്‌കൂള്‍ ബസിനാണ് ഓടുന്നതിനിടയില്‍ തീപിടിച്ചത്. ഡ്രൈവര്‍ സമയോചിതമായി ജാഗ്രത പാലിച്ചതു കൊണ്ടു വന്‍ ദുരന്തമൊഴിവായി. ബസിന്റെ മുന്‍ ഭാഗത്തു നിന്നു പുക ഉയര്‍ന്നയുടനെ ഡ്രൈവര്‍ വണ്ടി നിറുത്തി കുട്ടികളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുകയായിരുന്നു. ഇതിനിടയില്‍ എത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചെങ്കിലും ബസ് പൂര്‍ണ്ണമായി കത്തി നശിച്ചു.