കാസര്‍കോട്: മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം അഷ്ഠബന്ധ ബ്രഹ്‌മകലശോത്സവത്തിന്റെ മുന്നോടിയായി വോളണ്ടിയര്‍ കണ്‍വെന്‍ഷന്‍ ക്ഷേത്ര പരിസരത്ത് നടന്നു.
എനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി ഭദ്രദീപം തെളിച്ചു കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മനില മോഹന്‍ദാസ് പരമഹംസ സ്വാമി, ബ്രഹ്‌മ കലശോത്സവ കമ്മിറ്റി പ്രസിഡന്റ് ഡോ. ബി എസ് റാവു, മുന്‍ കര്‍ണ്ണാടക എം പി നളിന്‍കുമാര്‍ കട്ടീല്‍, കജമ്പാടി സുബ്രഹ്‌മണ്യ ഭട്ട്, ജയദേവ് ഖണ്ഡിഗെ, മഞ്ജുനാഥ കാമത്ത്, രത്തന്‍കുമാര്‍, ഗോപാല കൃഷ്ണന്‍, സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
