മറിഞ്ഞ ലോറിയിലെ ചത്ത കോഴികളെ റോഡരികില്‍ കൂട്ടിയിട്ടു, കൈക്കലാക്കാന്‍ പാഞ്ഞെത്തി നാട്ടുകാരില്‍ ചിലര്‍, പ്രബുദ്ധ മലയാളികള്‍ക്ക് നാണക്കേട്

കോട്ടയം: മറിഞ്ഞ ലോറിയിലെ ചത്ത കോഴികളെ റോഡരികില്‍ നിന്ന് കൈക്കലാക്കുന്ന നാട്ടുകാരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മൂവാറ്റുപുഴയില്‍ നിന്ന് കൊല്ലത്തേക്ക് പോയ കൊഴികളെ കൊണ്ടുപോയ ലോറിയാണ് മറിഞ്ഞത്. നാഗമ്പടം എസ് എച്ച് മൗണ്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ലോറിക്കുള്ളിലുണ്ടായിരുന്ന ചത്ത കോഴികളെ റോഡരികിലായി കൂട്ടിയിട്ടിരുന്നു. ആ കൂമ്പാരത്തില്‍ നിന്നാണ് നാട്ടുകാര്‍ കോഴികളെ ധൃതിപ്പെട്ട് കവറിലാക്കിക്കൊണ്ടുപോയത്. ചിലര്‍ വലിയ കവറുമായെത്തി കോഴികളെ ശേഖരിക്കുന്നതും വിഡിയോവില്‍ കാണാം. മറ്റുചിലര്‍ സ്‌കൂട്ടറുകളും ഓട്ടോറിക്ഷകളിലും എത്തി ചത്ത കോഴികളുമായി മടങ്ങുന്നതും വിഡിയോവില്‍ കാണാം. കോഴികളെ കൈക്കലാക്കി ചിരിയോടെ മടങ്ങുന്ന നാട്ടുകാരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ആ നാട്ടുകാരെ പരിഹസിച്ചുകൊണ്ടുളള കമന്റുകള്‍ ഇതിനോടകം തന്നെ വീഡിയോക്ക് താഴെ ലഭിച്ചുകൊണ്ടിരിക്കുകയാണ്. മുമ്പ് മദ്യക്കുപ്പികള്‍ കൊണ്ടുപോയ ലോറി അപകടത്തില്‍പ്പെട്ടപ്പോഴുണ്ടായ സംഭവവികാസങ്ങളും അവസാനം ചര്‍ച്ചയായതാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് പ്രസിഡന്റ്; സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് ബജറ്റ്; 24 മെമ്പര്‍മാര്‍ക്കും 5 മുന്‍ പ്രസിഡന്റ് മാര്‍ക്കും 13 ആസൂത്രണ സമിതി അംഗങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും സ്വര്‍ണ്ണനാണയവും ടാബും; ഒടുവില്‍ വിജിലന്‍സ് അന്വേഷണവും
തൃക്കരിപ്പൂരില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കുപ്പായം തുന്നി കാത്തിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോഴി കോട്ടുവായ് ഇട്ടപോലെ; തൃക്കരിപ്പൂരില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

You cannot copy content of this page