ചെന്നൈ: ഗോമൂത്രം കുടിച്ചാല്‍ രോഗങ്ങള്‍ മാറുമെന്ന് മദ്രാസ് ഐഐടി ഡയറക്ടര്‍ വി.കാമകോടി. പിതാവിന് പനി വന്നപ്പോള്‍ സന്യാസിയുടെ നിര്‍ദേശപ്രകാരം ഗോമൂത്രം കുടിച്ചുവെന്നും
15 മിനിറ്റില്‍ പനി പമ്പകടന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാന്‍ ഗോമൂത്രത്തിന് കഴിയുമെന്നും കാമകോടി പറഞ്ഞു. ചെന്നൈയിലെ ഗോപൂജാ ചടങ്ങില്‍ ആണ് പരാമര്‍ശം
അതേസമയം ഐഐടി ഡയരക്ടര്‍ക്കെതിരെ കോണ്‍ഗ്രസ്സ് എംപി കാര്‍ത്തി ചിദംബരം രംഗത്തെത്തി. അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് പദവിക്കു നിരക്കാത്തതാണെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. അതേസമയം, അദ്ദേഹത്തെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. വി കാമകോടി മഹത്തായ പല കാര്യങ്ങളും ചെയ്തിട്ടുണ്ടെങ്കിലും അപ്പോഴൊക്കെ അദ്ദേഹത്തെ അഭിനന്ദിക്കാന്‍ മടി കാണിച്ചവര്‍ ഇപ്പോള്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു സത്യം പറയുമ്പോള്‍ വിമര്‍ശിക്കുന്നത് എന്തിനാണെന്നാണ് അനുകൂലിക്കുന്നവര്‍ ചോദിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ മൈക്രോ പ്രോസസറായ ‘ശക്തി’ വികസിപ്പിച്ച സംഘത്തിലെ പ്രധാനിയായിരുന്ന വി കാമകോടി ലോകത്ത് അറിയപ്പെടുന്ന ശാസ്ത്രജ്ഞരില്‍ ഒരാള്‍ കൂടിയാണ്.