കണ്ണൂര്‍: നിര്‍ത്തിയിട്ട ചരക്ക് ട്രെയിനിന് മുകളില്‍ നിന്ന് ഷോക്കേറ്റ് ചികിയില്സയിലായിരുന്ന കാട്ടാമ്പള്ളി കൊല്ലറത്തിക്കല്‍ കെ നിഹാല്‍(17) മരിച്ചു. ജനുവരി എട്ടിന് രാത്രിയിലായിരുന്നു അപകടം. റെയില്‍വേ ലൈനിന് മുകളിലെ വൈദ്യുതി കമ്പിയില്‍ തട്ടിയാണ് ഷോക്കേറ്റത്. വളപട്ടണം റെയില്‍വേ സിമന്റ് യാര്‍ഡ് പരിസരത്ത് കൂട്ടുകാര്‍ക്കൊപ്പം പോയതായിരുന്നു നിഹാലെന്നു പറയുന്നു. ട്രെയിനിന്റെ മുകളില്‍ കയറിയപ്പോഴാണ് അപകടമുണ്ടായെന്നാണ് സൂചന. ചിറക്കല്‍ രാജാസ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. ഇലക്ട്രീഷ്യനായ നൗഷാദാണ് പിതാവ്. മാതാവ് നസീമ. നിമ, നബ എന്നിവര്‍ സഹോദരങ്ങളാണ്.
