കണ്ണൂർ: കെഎസ്ടിപി റോഡിൽ പാപ്പിനിശ്ശേരി വെസ്‌റ്റ് കരിക്കൻകുളത്തിനു സമീപം ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് മരണപ്പെട്ടവരുടെ കബറടക്കം ഇന്ന്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും. ഓട്ടോയാത്രക്കാരായ കണ്ണപുരം ഷാജില മൻസിലിലെ കെ.റഷീദ (57), ഭർതൃസഹോദരി ഇരിണാവ് പയ്യട്ടത്തിന് സമീപം എംടി ഹൗസിലെ എം.ടി.അലീമ (55) എന്നിവരാണു മരിച്ചത്. റഷീദയുടെയും അലീമയുടെയും സംസ്കാരം ശനിയാഴ്ച ഉച്ചയോടെ കെ.കണ്ണപുരം ജുമാമസ്‌ജിദിൽ നടക്കും. വെള്ളിയാഴ്ച വൈകിട്ട് 3.30ന് കരിക്കൻകുളം വെങ്കിലാട്ട് മുത്തപ്പൻ മടപ്പുരയ്ക്കു സമീപമാണ് അപകടമുണ്ടായത്. ഇവർ കാട്ടിലെപ്പള്ളി ഉറുസിന് പോയി മടങ്ങുകയായിരുന്നു.
ചെങ്കല്ലുമായി കണ്ണൂരിലേക്കു വന്നതാണു ലോറി. യാത്രക്കിടെ ലോറി ഓട്ടോറിക്ഷയുടെ പിറകിൽ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ടുപേരും മരിച്ചു. ഇവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഓട്ടോഡ്രൈവർ മാങ്കടവിലെ പി. പി.ഷാനിബ് (30), ഇരിണാവ് സ്വദേശികളായ സൈബുന്നീസ (52), ഫാത്തിമ (7), സൗജത്ത് (50) എന്നിവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവർ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. റഷീദയുടെ ഭർത്താവ്: പരേതനായ എം.ടി.അ ബദുൽ റഷീദ്. മക്കൾ: ഷാജിമ, ഷാജഹാൻ, ഷമീം(യുഎഇ), ഷാ ക്കിർ, മരുമക്കൾ: കെ.വി.സിദ്ദിഖ്, ഷബീന (കണ്ണാടിപ്പറമ്പ്), റംസീന (തളിപ്പറമ്പ്), എം.ടി.ഖൈറുന്നീസ (ഇരിങ്ങൽ). സഹോദരങ്ങൾ: സി. പി.റഷീദ്, മുഹമ്മദ് റാഫി, ഇബ്രാ ഹിം, നൗഷാദ്, നാസർ, ഖദീജ, മു സ്തഫ, അബ്ദുൽ സമദ്.
എം.ടി.അലീമയുടെ ഭർത്താവ് അബ്ദുൽ സലാമാണ്. മക്കൾ: ഹസീന, മുഹമ്മദ് അസ്ലം (എറ ണാകുളം). മരുമക്കൾ: സുഫൈറ, ജസീൽ (വളപട്ടണം). സഹോദരങ്ങൾ: സൈഫുദ്ദീൻ, മജീദ്, പരേതനായ എം.ടി.അബ്ദുൽ റഷീദ്.
