കാസര്‍കോട്: തോട്ടില്‍ തുണിയലക്കിക്കൊണ്ടിരിക്കുകയായിരുന്ന യുവതിയുടെ കഴുത്തില്‍ നിന്നു ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല പൊട്ടിച്ചോടിയ കേസിലെ പ്രതി അറസ്റ്റില്‍. കൊന്നക്കാട്, മാലോം, ചുള്ളി നായ്ക്കര്‍ വീട്ടിലെ ഷാജി (30)യെ ആണ് വെള്ളരിക്കുണ്ട് പൊലീസ് ശനിയാഴ്ച ഉച്ചയോടെ അറസ്റ്റു ചെയ്തത്. 2024 സെപ്തംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം. മാലോത്ത്, കാര്യോട്ട് ചാല്‍, അറക്കത്താഴെ ഹൗസിലെ അരുണ്‍ ജോസിന്റെ ഭാര്യ മഞ്ജു ജോസി(34)ന്റെ മാലയാണ് തട്ടിപ്പറിച്ചെടുത്തത്. വീട്ടിനു സമീപത്തെ തോട്ടില്‍ തുണിയലക്കിക്കൊണ്ടിരിക്കുകയായിരുന്നു മഞ്ജു. ഈ സമയത്ത് സ്ഥലത്തെത്തിയ ഷാജി യുവതിയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചോടിയെന്നാണ് വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.
