കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലില്‍ മകന് മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അടിവാരം 30 ഏക്കര്‍ കായിക്കല്‍ സുബൈദ(62)യാണ് കൊല്ലപ്പെട്ടത്. പ്രതി മകന് 25 വയസുള്ള ആഷിഖിനായി പൊലീസ് തെരച്ചില്‍ തുടങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ സുബൈദയുടെ സഹോദരി ഷക്കീലയുടെ പുതുപ്പാടി ചോയിയോടുള്ള വീട്ടില്‍ വെച്ചാണ് സംഭവം. മയക്കുമരുന്നിന് അടിമയായിരുന്ന ആഷിഖ് ബംഗളുരുവിലെ ഡീഅഡിക്ഷന് സെന്ററില്‍ ചികിത്സയിലായിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇവരുടെ ശരീരം തളര്‍ന്നിരുന്നു. മാതാവിനെ കാണാനെത്തിയ മകന്, ഷക്കീലയുടെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ഉമ്മയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളയുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതി ആഷിഖിനായി പൊലീസ് തെരച്ചില്‍ തുടങ്ങി.
