മംഗളൂരു: ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ചു. നടുപ്പടവ് സ്വദേശി മൊയ്‌ദീൻ കുഞ്ഞ ബാവുവിൻ്റെ മകൻ അബൂബക്കർ സിദ്ദിഖ് റസ്‌വി(22)നാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഉള്ളാൾ കാട്ടുകോടിക്ക് സമീപം നടുപടവിൽ ആണ് അപകടം. ദേർളക്കട്ടെ ഭാഗത്തുനിന്ന് വരികയായിരുന്ന സ്‌കൂട്ടറും മുടിപ്പിൽനിന്ന് തൊക്കോട്ടു ഭാഗത്തേക്ക് പോവുകയായിരുന്ന എയ്‌സ് ടെമ്പോയും കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കാസർകോട് അറബിക് ശരീഅത്ത് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ് അബൂബക്കർ സിദ്ദിഖ്. അപകടത്തിൽ ടെമ്പോ ഡ്രൈവർക്കും പരിക്കേറ്റു. സംഭവത്തിൽ മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
🙏 RIP